yog
മൂവാറ്റുപുഴ സൗത്ത് മണ്ഡലം കമ്മിറ്റി പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധയോഗം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും കോൺഗ്രസ് (ഐ) മൂവാറ്റുപുഴ സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്യാസ് സിലിണ്ടറുമായായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ സലീം ഹാജി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഹിബ്സൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി കബീർ സംസാരിച്ചു.