പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പുനരാംരംഭിച്ചു. പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഹോട്ടൽ. സമൂഹ അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. 20 രൂപക്ക് ഉച്ചയൂണ് ലഭിക്കും. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, എം.ഒ.ജോസ് , സാജു എം.വി, നിത.പി.എസ്. സി.ഡി.എസ് പ്രസിഡന്റ് ഷൈലജ മനോജ് എന്നിവർ പങ്കെടുത്തു.