കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് സി.ഡി.എസും ചേർന്ന് വെബിനാർ നടത്തി. ചൈൽഡ് ലൈഫ് വെൽഫെയർ കമ്മിറ്റി ആലപ്പുഴ ജില്ലാ ചെയർപേഴ്സൺ അഡ്വ.ജലജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. "സ്ത്രീപക്ഷ കേരളം സ്ത്രീ സുരക്ഷയ്ക്ക് " എന്ന വിഷയത്തിൽ കോഴിക്കോട് ഗവ: ആർട്ട്സ് ആൻഡ് സയൻസ് കോളേജ് അസി.പ്രൊഫ.കെ.ആർ.രാഗി അവതരണം നടത്തി. വായനശാല പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി. തമ്പാൻ, കുടുംബശ്രീ ചെയർപേഴ്സൺ റീജ രാജു , ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തംഗം മീനാ വേലായുധൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അരുൺ സുന്ദരൻ എന്നിവർ സംസാരിച്ചു.