മൂവാറ്റുപുഴ: പലിശക്ക് പണം കടം നൽകിയിരുന്നയാളുടെ വീട്ടിൽ പൊലീസ് നടത്തിയെ റെയ്ഡിൽ നിരവധി ആധാരങ്ങളും ചെക്കുകളും പിടികൂടി. മഞ്ഞള്ളൂർ ഇഞ്ചിക്കാലായിൽ സുകുമാരന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് രാത്രിയോടെ വാഴക്കുളം എസ്.ഐ.ഷാജി കെ.ജെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെത്തിയത്. ഒളിവിൽ പോയ വീട്ടുടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വാഴക്കുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.