kpsta
കെ.പി.എസ്.ടി.എ എറണാകളം എ.ഇ.ഒ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന സീനിയർ എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത് ഉൽഘാടനം ചെയ്യുന്നു.

കൊച്ചി: പൊതുവിദ്യാലയങ്ങളിലെ എല്ലാ ഒഴിവുകളിലും നിയമനം നടത്തുക, പ്രധാനാധ്യാപക നിയമനം പൂർത്തീകരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തുക, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കുക,വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ധർണ്ണ നടത്തി. എറണാകുളം എ ഇ ഒ ഓഫീസിനു മുൻപിൽ നടന്ന ധർണയിൽ ടി.യു. സാദത്ത്, മുഹമ്മദ് ഹാഫിസ്, കെ.എ.റിബിൻ ജോസഫ്, പി.ടി,ഷൈനി, ബെന്നി, ടീന സേവ്യർ, കെ.സി.കൃഷ്ണകുമാർ, ജൂലിയാമ്മ മാത്യു, ജോർജ് ജോസഫ്, നിസാം, അനസ്, സലീൽ പി.എ, ഷൈജു കമ്മട്ടിൽ, തോമസ് പീറ്റർ എന്നിവർ സംസാരിച്ചു.