പെരുമ്പാവൂർ: നോർവേജിയൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സവിൻ വിശ്വനാഥനെ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ആദരിച്ചു. യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ പൊന്നാട അണിയിച്ചു. കെ.എൻ.സുകുമാരൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ കെ.കെ.അനിൽ, കെ.ബി.അനിൽ എന്നിവർ സംസാരിച്ചു.