വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾ ട്രിപ്പിൾ ലോക്ക് ഡൗണിലായി. ഈ പഞ്ചായത്തുകളിൽ ഒരാഴ്ചയിലെ ശരാശരി കൊവിഡ് ടെസ്റ്റ് പോസീറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ്.

ഈ പഞ്ചായത്തുകളിൽ പലചരക്ക്, ബേക്കറി, പച്ചക്കറി, മീൻ വില്പന തുടങ്ങിയ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ഓട്ടോറിക്ഷ, ടാക്‌സി സർവീസ് എന്നിവ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അനുവദിക്കില്ല. ഈ പ്രദേശങ്ങൾ വഴി ബസ് സർവീസുകൾ ഉണ്ടാകുമെങ്കിലും ഇവിടങ്ങളിൽനിന്ന് ബസ്സിൽ കയറാനോ ഇറങ്ങാനോ അനുവാദമില്ല. എടവനക്കാട് അണിയലിലും വൈപ്പിൻ കാളമുക്കിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.