മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്തുള്ള വനിതാ ഹോസ്റ്റലിലെ കാമറയടക്കം നശിപിച്ച മോഷ്ടാവിനെ തേടി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നിനാണ് ഇയാൾ ഹോസ്റ്റലിലെത്തിയത്. മതിൽ ചാടി കടന്ന് അകത്തു കയറിയ ഇയാൾ ഹോസ്റ്റലിന്റെ ജനലുകൾ തുറക്കാൻ ശ്രമിച്ചു. പിന്നീട് ജനൽ തകർത്തു. ശബ്ദം കേട്ട് ഹോസ്റ്റലിൽ ഉള്ളവർ നിലവിളിച്ചതോടെ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. വനിതാ ഹോസ്റ്റൽ അധികൃതർ ഇയാളുടെ ചിത്രം പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടുത്തി പൊലീസിനു പരാതിയിൽ നൽകിയിട്ടുണ്ട്.
അടുത്ത ദിവസം ഇയാൾ ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി കാമറ തകർത്തു. സമീപത്തുള്ള വീട്ടിലെ ജനൽ തുറക്കാനും ശ്രമിച്ചിരുന്നു. ഹോസ്റ്റലിൽ നൈറ്റ് വാച്ചറുടെ കണ്ണ് വെട്ടിച്ചാണ് പ്രതി അക്രമം നടത്തിയത്.