കുറുപ്പംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചയാളെയും ഇയാളെ സഹായിച്ച കൂട്ടാളികളെയും കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ റൂബൽ അഹമ്മദ് (28), ജാക്കിർ ഹുസൈൻ, ബിൽദർ എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി റൂബൽ അഹമ്മദാണ് പെൺകുട്ടിയെ കൊണ്ടുപോയത്. മറ്റു പ്രതികളുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ കയറ്റി പാലക്കാടുള്ള ഇവരുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പംപടി പൊലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാവരെയും പാലക്കാട് നിന്ന് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.