photo
തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന കുഴുപ്പള്ളി നികത്തുതറ വിശ്വന്റെ മകൾ വൃന്ദയുടെ വീട് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സന്ദർശിക്കുന്നു

വൈപ്പിൻ: തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെ ഇടപെടൽ. കുഴുപ്പള്ളി നികത്തുതറ വിശ്വന്റെ മകൾ വൃന്ദയാണ് തീപ്പൊള്ളലേറ്റ് മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 7 ലക്ഷം രൂപയാണ് ചികിത്സാചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും തുക കണ്ടെത്താൻ വൃന്ദയുടെ കുടുംബത്തിന് സാധിക്കാതെ വന്നതോടെയാണ് എം.എൽ.എ. ഇടപെട്ടത്. എം.എൽ.എ.യുടെ നിർദ്ദേശപ്രകാരം കുഴുപ്പിള്ളി റെഡ് റവല്യൂഷൻ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണ്‌ലൈൻ പ്രചരണം ആരംഭിച്ചു. 100 രൂപ ചലഞ്ച് നടത്തിയാണ് പണം സമാഹരിക്കുന്നത്. ഇതുവരെ 3 ലക്ഷം രൂപയോളം സമാഹരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യസ്‌നേഹികൾ അകമഴിഞ്ഞ് സഹായിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. അക്കൗണ്ട് നമ്പർ: 34398062879, IFSC : SBIN 0008604, ഗൂഗിൾ പേ/ ഫോൺ പേ : 8592047395