കൊച്ചി: ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ എൽ.ഡി.എഫ്- യു.ഡി.എഫ്
ധാരണ മറനീക്കി പുറത്തുവന്നതായി ബി.ജെ.പി ആരോപിച്ചു. രണ്ട് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് ഇന്നലെ ടൗൺ ഹാളിൽ നടന്നത്. ജനറൽസീറ്റിൽ ബെനഡിക്‌ട് ഫെർണാണ്ടസ് (എൽ. ഡി.എഫ്)വനിതാസംവരണ സീറ്റിൽ മേഴ്‌സി (യു.ഡി.എഫ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് നാലു വീതം വോട്ടുകൾ ലഭിച്ചു. കോർപ്പറേഷനിൽ എല്ലാ കാര്യത്തിലും പൊതുജനങ്ങളെ വിഢികളാക്കി പിന്നണിയിൽ നടക്കുന്ന ധാരണയാണ് ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്ന് ബി.ജെ.പി.സംസ്ഥാന സമിതി അംഗവും കൗൺസിലറുമായ സുധ ദിലീപ്കുമാർ കുറ്റപ്പെടുത്തി.