പെരുമ്പാവൂർ: ലിവിംഗ് സർവേ കൂവപ്പടി ബ്ലോക്ക് തല ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജെ.ബാബു, എൻ.എം.സലിം, അനു അബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാജേഷ്, എ.ടി. അജിത്കുമാർ, പി.ആർ.നാരായണൻ നായർ, ലതാഞ്ജലി മുരുകൻ, ഷോജ റോയി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ബാബു, അജയകുമാർ, അവറാച്ചൻ, ഷിജി ഷാജി എന്നിവർ സംസാച്ചു. ബി.ഡി.ഒ. മുഹമ്മദ് സാബിർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശോഭിത എന്നിവർ ക്ലാസുകൾ നയിച്ചു.