പെരുമ്പാവൂർ: മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഒ.ദേവസി, ബേസിൽ പോൾ, മനോജ് മൂത്തേടൻ, പി.പി. അവറാച്ചൻ, എൻ.പി.രാജീവ്, ജോബി മാത്യു, കെ.ജെ.മാത്യു, പോൾ.കെ.പോൾ, അനാമിക ശിവൻ, സോഫി രാജൻ എന്നിവർ സംസാരിച്ചു.