നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസ് എയർ ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നലെ രാവിലെ ജസീറ എയർവെയ്‌സിന്റെ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷെരീഫാണ് രണ്ട് കിലോ തൂക്കം വരുന്ന സ്വർണവുമായി പിടിയിലായത്. കളിപ്പാട്ട കാറിലും സ്പീക്കറിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 18 സ്വർണ പ്ലേറ്റുകളാണ് കണ്ടെടുത്തത്.