കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റിയുമായി സഹകരിച്ച് എറണാകുളം, തൃശൂർ ജില്ലകളിലെ കേൾവി വൈകല്യമുള്ള വ്യക്തികൾക്ക് പ്രായപരിധിയില്ലാതെ ശ്രവണസഹായികൾ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി, ബി.പി.എൽ റേഷൻ കാർഡിന്റെ കോപ്പി അല്ലെങ്കിൽ പ്രതിമാസ വരുമാനം 15000 രൂപയിൽ താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വികലാംഗത്വ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി ജൂലായ് 15ന് മുൻപായി 9645799842, 9995481266, 8156966893 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.