വൈപ്പിൻ: നാശോന്മുഖമായി കൊണ്ടിരിക്കുന്ന കൈത്തറി വ്യവസായത്തെ ഉയർത്തികൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വസ്ത്ര വ്യാപാര രംഗത്തെ ശേഷി വർദ്ധിപ്പിക്കാനായുള്ള സമർത്ഥ് പദ്ധതിയുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നായരമ്പലം എസ്.സി/എസ്.ടി ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് പരിശീലന പരിപാടി നടക്കുന്നത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് വത്സ വിത്സൻ സ്വാഗതവും എസ്.സി/എസ്.ടി സംരംഭക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയൻ ആശംസയും സൊസൈറ്റി സെക്രട്ടറി മുൻഷാബി നന്ദിയും പറഞ്ഞു.