കാലടി: കാഞ്ഞൂർ മല്ലിശ്ശേരി പാടശേഖരം മണ്ണിട്ട് നികത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്ഥലമുടമയുടെ പേരിൽ കേസെടുത്ത് ചോദ്യം ചെയ്യണമെന്നും കേരള കർഷകസംഘം ആവശ്യപ്പെട്ടു. മണ്ണിട്ട സ്ഥലത്ത് കർഷക തൊഴിലാളികൾ പാർട്ടി കൊടികുത്തി പ്രതിഷേധിച്ചു. സി.പി.എം തട്ടാംപടി ബ്രാഞ്ച് സെക്രട്ടറി ജോമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം കർഷക സംഘം കാലടി ഏരിയാ ജോ: സെക്രട്ടറി പി.അശോകൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം എം.ബി.ശശിധരൻ, കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റിയംഗം എം.കെ.ലെനിൻ സാജു പാപ്പച്ചൻ, കെ.എൻ.സന്തോഷ്, എം.സി.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.