covid

കൊ​ച്ചി​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 1323​ ​പേ​ർ​ക്ക് ​പു​തു​താ​യി​ ​കൊ​വി​‌​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​രോ​ഗം​ ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 12332​ ​ആ​യി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 1291​ ​പേ​ർ​ക്കും​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​വൈ​റ​സ് ​ബാ​ധ​യേ​റ്റ​ത്.സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​നി​ന്നെ​ത്തി​യ​ 3​ ​പേ​ർ​ക്കും​ 3​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ 26​ ​പേ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ ​അ​തേ​സ​മ​യം​ ​ക​ഴി​ഞ്ഞ​ 3​ ​മാ​സ​ത്തി​നി​ടെ​ ​ജി​ല്ല​യി​ൽ​ ​മ​ര​ണ​പ്പെ​ട്ട​ 29​ ​പേ​രു​ടെ​ ​പ​ട്ട​ക​കൂ​ടി​ ​ഇ​ന്ന​ലെ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.1812 പേർ ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​.3380 പേർ വീ​ടു​ക​ളി​ൽ​ ​പു​തു​താ​യി​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.തൃ​ക്കാ​ക്ക​ര​(67)​,​ ​പ​ള്ളി​പ്പു​റം(65)​,​ ചെ​ല്ലാ​നം​ (56)​എന്നിവിടങ്ങളിൽ ​രോ​ഗ​വ്യാ​പ​നം​ ​കൂ​ടി.