bank

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ ആദ്യകാല ഹോട്ടലായ എം.ജി.റോഡിലെ വുഡ്ലാൻഡ്സ് ജപ്തി ചെയ്യാൻ സിറ്റി യൂണിയൻ ബാങ്ക് നടപടി ആരംഭിച്ചു. വായ്പയെടുത്ത തുക 60 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ സ്ഥലവും കെട്ടിടവും പിടിച്ചെടുക്കുമെന്ന് കാണിച്ച് ഉടമകൾ ബാങ്ക് നോട്ടീസ് നൽകി.

രണ്ടു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന വുഡ്ലാൻഡ്സ് ഹോട്ടലിന്റെ ബഹുനില മന്ദിരമാണ് ജപ്തി ചെയ്യുക. വുഡീസ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടത്തിന്റെ ഉടമകൾ. മാനേജിംഗ് ഡയറക്ടർ പി.ആർ. ദിനേശും സഹോദരന്മാരുമാണ് ഓഹരിയുടമകൾ. സിറ്റി യൂണിയൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത രണ്ടേമുക്കാൽ കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് പൊതുനോട്ടീസ് നൽകിയത്. തുക 60 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.