bed

 ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ച് സർക്കാർ

കൊച്ചി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ തേടുന്നവർക്കുള്ള റൂം,സ്യൂട്ട് നിരക്ക് നിശ്ചയിച്ച് സർക്കാ‌ർ പുതിയ ഉത്തരവിറക്കി. ആദ്യ ഉത്തരവിനെതിരെ പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ റിവ്യൂ ഹർജിയിൽ ഹൈക്കോടതിയിലാണ് ഇക്കാര്യമറിയിച്ചത്.

വാർ‌ഡുകൾക്ക് നേരത്തേ നിരക്ക് നിശ്ചയിച്ചപ്പോൾ റൂം,സ്യൂട്ട് നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാമെന്ന് ജൂൺ പത്തിന് ഉത്തരവിറക്കിയിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് തീരുമാനം പുനപ്പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്. ജൂൺ പത്തിലെ ഉത്തരവ് കോടതി റദ്ദാക്കി.
അസോസിയേഷനുമായടക്കം ചർച്ച നടത്തിയാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചപ്പോൾ, ഈ നിരക്കനുസരിച്ച് പ്രവർത്തനം നടത്താമെന്നും പോരായ്മയുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരും വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ആഗസ്റ്റ് 26 ലേക്ക് മാറ്റി.

ആശുപത്രികളെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷന്റെയും കിടക്കകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കാറ്റഗറികളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.

ഉത്തരവിലെ വ്യവസ്ഥകൾ

1 കൊവിഡ് രോഗികളിൽ നിന്ന് പരമാവധി ഈടാക്കാവുന്ന റൂം വാടകയാണിത്

2 പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ള കൊവിഡ് ബാധിതരും ഉൾപ്പെടും

3 ഹൃദയ സംബന്ധമായ ചികിത്സ വേണ്ടിവന്നാൽ അധിക തുക നൽകണം

4 ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾക്ക് മുൻ നിശ്ചയിച്ച നിരക്കേ ഈടാക്കാവൂ

5 സ്കാൻ, പി.പി.ഇ കിറ്റുകൾ, റെംഡിസീവർ പോലെ വിലകൂടിയ മരുന്നുകൾ എന്നിവ ഇതിലുൾപ്പെടില്ല

6 ഇൻഷ്വറൻസ് ക്ളെയിമുള്ള രോഗികൾക്ക് കരാർ പ്രകാരമുള്ള തുക കമ്പനികൾ നൽകണം

7 അക്രഡിറ്റേഷനില്ലാത്തിടത്ത് ജനറൽ വാർഡിന് ₹ 2645, അക്രഡിറ്റേഷനുള്ളിടത്ത് ₹ 2910

നിരക്ക് (എല്ലാം രണ്ടു കിടക്കയുള്ളവ)

100ൽ താഴെ ബെഡ്

നോൺഅക്രഡിറ്റഡ്

നോൺ എ.സി മുറി : ₹ 2724

എ.സി മുറി : 3174

നോൺ എ.സി പ്രൈവറ്റ് റൂം : 3703

എ.സി പ്രൈവറ്റ് റൂം: 5290

100ൽ താഴെ ബെഡ്

അക്രഡിറ്റഡ്

നോൺ എ.സി മുറി : ₹2997

എ.സി മുറി : 3491

നോൺ എ.സി പ്രൈവറ്റ് റൂം : 4073

എ.സി പ്രൈവറ്റ് റൂം : 5819

100-300 ബെഡ്

നോൺഅക്രഡിറ്റഡ്

നോൺ എ.സി മുറി : ₹3678

എ.സി മുറി : 4285

നോൺ എ.സി പ്രൈവറ്റ് റൂം : 4999

എ.സി പ്രൈവറ്റ് റൂം : 7142

100-300 ബെഡ്

അക്രഡിറ്റഡ്

നോൺ എ.സി മുറി : ₹4046

എ.സി മുറി : 4713

നോൺ എ.സി പ്രൈവറ്റ് റൂം : 5499

എ.സി പ്രൈവറ്റ് റൂം : 7856

300ലേറെ ബെഡ്

നോൺഅക്രഡിറ്റഡ്

നോൺ എ.സി മുറി : ₹4577

എ.സി മുറി : 5332

നോൺ എ.സി പ്രൈവറ്റ് റൂം :6221

എ.സി പ്രൈവറ്റ് റൂം : 8887

300ലേറെ ബെഡ്

അക്രഡിറ്റഡ്

നോൺ എ.സി മുറി : 5035 രൂപ

എ.സി മുറി : 5866 രൂപ

നോൺ എ.സി പ്രൈവറ്റ് റൂം : 6843 രൂപ

എ.സി പ്രൈവറ്റ് റൂം : 9776 രൂപ