കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ബഹളം. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ ഉദ്ഘാടനം പ്രസംഗം കഴിഞ്ഞ ഉടനെ ആലുവ, കളമശേരി മണ്ഡലങ്ങളിലെ ഇബ്രാഹിം കുഞ്ഞ് അനുകൂലികളായ രണ്ട് ഭാരവാഹികൾ കളമശേരിയിലെ തിരഞ്ഞെടുപ്പ് പരാജയം യോഗത്തിൽ ചർച്ച ചെയ്യണമെന്നും ജില്ലാ പ്രസിഡന്റിനെതിരെ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതി യോഗത്തിൽ വായിക്കാനും ഇരുവരും ശ്രമിച്ചു. ടി.എ.അഹമ്മദ് കബീറിനെ പിന്തുണക്കുന്ന ചിലർ തങ്ങൾക്കും ചിലത് പറയാനുണ്ടെന്ന വാദവുമായി എത്തി.യോഗത്തിൽ കെ.എം.അബ്ദുൾ മജീദ്, ഹംസ പറക്കാടൻ, എൻ.കെ.നാസർ, എം.കെ.എ. ലത്തീഫ് , അസീസ്, താഹിർ എന്നിവർ സംസാരിച്ചു. വി.കെ.ഇബ്രാഹിം കുഞ്ഞും ടി.എ.അഹമ്മദ് കബീറും യോഗത്തിൽ പങ്കെടുത്തില്ല.