കൊച്ചി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ധന പാചക വാതക വില വർദ്ധനയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സൈക്കിൾ പ്രതിഷേധ റാലി 12 ന് രാവിലെ 10 ന് കലൂർ നെഹ്റു സ്റ്റേഡിയത്തിന് മുമ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ഓൺലൈനായി ചേർന്ന ഡി.സി.സി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.സ്റ്റാൻ സാമിയെ ഭരണകൂടഭീകരതയ്ക്ക് ഇരയാക്കിയ ബി.ജെ.പി സർക്കാരിനെതിരെ ഇന്ന് വൈകിട്ട് 5 ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കും.ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാളെ (10 ) കുടുംബ സത്യാഗ്രഹം നടത്തും