കൊച്ചി: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിയോടെ നഷ്ടമായത് ആത്മീയതയുടെ ദീപസ്തംഭമാണെന്ന് കേരളകൗമുദി റീഡേഴ്സ് ക്ളബ് മേഖലാ പ്രസിഡന്റും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വക്കം എൻ.വിജയൻ പറഞ്ഞു. സൗമ്യനാണെങ്കിലും നിലപാടുകളിലെ കാർക്കശ്യവും അറിവിന്റെ ആഴവും സ്വാമിയെ വ്യത്യസ്തനാക്കി. എല്ലാവരോടും ഒരേ പോലെയാണ് പെരുമാറിയതും. സന്യാസിശ്രേഷ്ഠരിൽ ആത്മീയത കൊണ്ടും മനുഷ്യത്വം കൊണ്ടും ഗുരുദർശനത്തോടുള്ള അചഞ്ചലമായ വിശ്വാസംകൊണ്ടും വേറിട്ടുനിന്നയാളായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് അഡ്വ.വക്കം എൻ.വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
• ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖ അനുശോചിച്ചു. പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് കെ.ഡി.പീതാംബരൻ, സെക്രട്ടറി അജികുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി പി.ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.