കൊച്ചി: മഹിളാമോർച്ച ദേശീയ സെക്രട്ടറിയായി നിയമിതയായ പദ്മജ എസ്. മേനോന് ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗം ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ അർജുൻ ഗോപിനാഥ്, വിജയൻ നെരിശാന്തറ, സുരേഷ് ലാൽ, വി.എസ്. രാജേന്ദ്രൻ, ബിജു കെ.ബി., അഡ്വ.വി.ആർ. രമിത എന്നിവർ പ്രസംഗിച്ചു. സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ യോഗം അനുശോചിച്ചു.