shafi

കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിൽ അർജ്ജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി.

നേരത്തെ ഇയാളെ ഏഴു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് തിരിച്ച് റിമാൻഡ് ചെയ്യാൻ ഹാജരാക്കിയപ്പോൾ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളി. ഈ സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ നൽകിയത്. കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഇതോടൊപ്പം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ടി.പി. വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുമായി അർജ്ജുൻ ആയങ്കിക്കുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. അർജ്ജുനെ ഷാഫിക്കൊപ്പം ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​:​ ​ഷാ​ഫി​യെ​ ​ക​സ്റ്റം​സ് ​തി​രി​ച്ച​യ​ച്ചു

കൊ​ച്ചി​:​ ​ക​രി​പ്പൂ​ർ​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​ ​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ക്കേ​സ് ​പ്ര​തി​ ​ഷാ​ഫി​യെ​ ​ക​സ്റ്റം​സ് ​തി​രി​ച്ച​യ​ച്ചു.​ ​അ​ടു​ത്ത​ ​തി​ങ്ക​ളാ​ഴ്ച​ ​വീ​ണ്ടും​ ​ഹാ​ജ​രാ​കാ​ൻ​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​ഷാ​ഫി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച​ ​ഹാ​ജ​രാ​കാ​ൻ​ ​ഷാ​ഫി​ക്ക് ​ക​സ്റ്റം​സ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​എ​ത്തി​യി​ല്ല.​ ​ആ​രോ​ഗ്യ​പ്ര​ശ്‌​നം​ ​ഉ​ന്ന​യി​ച്ച് ​വ​രാ​നാ​വി​ല്ലെ​ന്ന് ​അ​റി​യി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഹാ​ജ​രാ​യ​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ക​സ്റ്റം​സ് ​ത​യ്യാ​റാ​യി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​വീ​ണ്ടും​ ​വ​രാ​ൻ​ ​നി​ർ​ദേ​ശി​ച്ച​താ​യി​ ​ക​സ്റ്റം​സ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.

ഷാ​ഫി​ ​നി​ല​വി​ൽ​ ​പ​രോ​ളി​ൽ​ ​ക​ഴി​യു​ക​യാ​ണ്.​ ​ക​രി​പ്പൂ​ർ​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ൽ​ ​ടി.​പി​ ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​ഷാ​ഫി​യു​ടെ​യും​ ​കൊ​ടി​ ​സു​നി​യു​ടെ​യും​ ​സ​ഹാ​യം​ ​ല​ഭി​ച്ച​താ​യി​ ​ക​സ്റ്റം​സ് ​അ​റ​സ്റ്റു​ ​ചെ​യ്ത​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​ ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​സ്വ​ർ​ണ​വു​മാ​യി​ ​വ​രു​മ്പോ​ൾ​ ​ക​രി​പ്പൂ​രി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​മു​ഹ​മ്മ​ദ് ​ഷ​ഫീ​ക്കും​ ​ടി.​പി​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ക്ക് ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഷാ​ഫി​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ക​സ്റ്റം​സ് ​വി​ളി​ച്ച​ത്.