k-r-biju

കളമശേരി: കുളിക്കാനിറങ്ങിയ യുവാവ് പുഴ നീന്തി കടക്കുന്നതിനിടെ മുങ്ങി മരിച്ചു. ഏലൂർ മഞ്ഞുമ്മൽ കാച്ചാണിക്കോടത്ത് പരേതനായ രവീന്ദ്രന്റെ മകൻ കെ.ആർ. ബിജു (46) വാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ പുഴയുടെ എതിർദിശയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് പുഴയിൽ മുങ്ങി മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ഉഷ. ഭാര്യ: സുനിത. മക്കൾ: ദേവിക, ആഷിക്ക്.