കൊച്ചി​: വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി​ ട്രാഫിക് ഐലൻഡിൽ കുറച്ചുഭാഗം മുറിച്ച് മാറ്റും. അതിനായി നാഷണൽ ഹൈവേയ്ക്ക് കത്ത് നൽകുകയും ട്രാഫിക് സിസ്റ്റത്തിൽ മാറ്റം വരുത്തും ചെയ്യുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു .

പി.ഡബ്ല്യു.ഡി, റവന്യൂ, കൊച്ചിൻ കോർപ്പറേഷൻ, പൊലീസ്, ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും സബ്കമ്മിറ്റി രൂപീകരിച്ചു തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനപ്രതി​നി​ധി​കളുടെ യോഗത്തി​ൽ തീരുമാനി​ച്ചു.

പ്രശ്നപരി​ഹാരത്തി​നുള്ള രൂപരേഖയിൽ രണ്ട് ഏക്കറോളം സ്ഥലം ഇവി​ടെ ഏറ്റെടുക്കേണ്ടതായി വരും. ഇത് സംബന്ധിച്ച് പഠനം നടത്താനും. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, കൗൺസിലർമാർ , ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് എന്നി​വരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.