കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നെൽക്കൃഷി വ്യാപനത്തിനായി കർഷകർക്ക് ട്വന്റി20 യുടെ സഹായഹസ്തം. തൃക്കളത്തൂർ നാലാം വാർഡിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം തിരുനിലം പാടശേഖരത്തിലാണ് അഞ്ച് ഏക്കറിൽ ട്രാക്ടർ ഇറക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും കർഷകരുടെ ആവശ്യാനുസരണം ബാക്കി പാടങ്ങൾ ഉഴുതുനൽകും. നിലവിലെ ഉഴവുകൂലിയിൽ നിന്ന് 50 ശതമാനം സബ്‌സിഡി നിരക്കിലാണ് കർഷകർക്ക് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ സമാനരീതിയിൽ പാടം ഉഴുതു നൽകിയിരുന്നു.