കോലഞ്ചേരി: എ.ഐ.വൈ.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഋഷി കല്യാണി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, ടി.ആർ. വിശ്വപ്പൻ, പ്രൊഫ. ജോർജ് ഐസക്, കെ.എം. ജോബി, ജോജോ പ്രകാശ്, കിഷിത ജോർജ് എന്നിവർ സംസാരിച്ചു.