കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ സ്ത്രീപക്ഷകേരളം കാമ്പയിൻ ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ശ്രീജ രാജീവൻ അദ്ധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം എം.എൻ. മോഹനൻ, ഷിജി അജയൻ, എം.എൻ. അജിത്, അമ്മിണി കേശവൻ, ടി.ടി. മണി എന്നിവർ സംസാരിച്ചു.
കരിമുകളിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. ജൂബിൾ ജോർജ്, പി.ടി. അജിത്, ബിന്ദു മനോഹരൻ, ഷീല രാജു എന്നിവർ സംസാരിച്ചു. വെണ്ണിക്കുളത്ത് ഏരിയ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. അമ്പിളി ഷിബു അദ്ധ്യക്ഷയായി. ബിന്ദു മനോഹരൻ, എൻ.എസ്. സജീവൻ, കെ. സനൽകുമാർ എന്നിവർ സംസാരിച്ചു.