kklm
പി.കെ.എസ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ അനിൽ കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സംവരണം മൗലിക അവകാശം ആക്കുക,സ്വകാര്യ മേഖലയിലും എയ്ഡഡ് മേഖലയിലും സംവരണം നിയമം മൂലം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റി ധർണ നടത്തി. പി.കെ.എസ് ഏരിയ സെക്രട്ടറി അനിൽ കരുണാകരൻ സമരം ഉദ്ഘാടനം ചെയ്തു.വില്ലേജ് സെക്രട്ടറി ഷാജി പ്രസാദ്, വി.ആർ.രാജു കണ്ണൻ,രാജൻ എന്നിവർ സംസാരിച്ചു.