കോതമംഗലം: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സ്ഥാപക ദിനം യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കോളേജുകൾക്ക് മുന്നിൽ നടന്നു. സംഘടനയുടെ 73-ം ജന്മദിനത്തിന്റെ ഭാഗമായി കോതമംഗലം നഗര സമിതിയുടെ ആഭിമുഖ്യത്തിൽ എ.ബി.വി.പിയുടെ ചരിത്രത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെബിനാർ ജില്ലാ സമിതി അംഗം ശ്രീദത്തൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജിത്ത് വിനോദ് അദ്ധ്യക്ഷത വഹിച്ചു.