കൂത്താട്ടുകുളം: കേരളാ കോൺഗ്രസ് (ജേക്കബ്ബ്) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി. കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയ് ഇടയർ ആദ്ധ്യക്ഷനായി.മണ്ഡലം സെക്രട്ടറി കെ.വിജയൻ, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് വേളൂക്കര എന്നിവർ സംസാരിച്ചു.