പാലക്കുഴ: പാലക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കുള്ള വാക്‌സിനേഷന്റെ ഉദ്ഘാടനം പാലക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ.കെ.എ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിബി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപി എൻ.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് എൻ.കെ, മെമ്പർമാരായ ഷിബി കുര്യാക്കോസ്,സിജി ബിനു,സാലി പീതാംബരൻ, മെഡിക്കൽ ഓഫീസർ ഡോ:ഗിരീഷ് .ജി തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ:സുരഭി കെ.എസ്, പാലിയേറ്റീവ് നഴ്‌സുമാരായ ഗിരിജ രാജു, അന്നമ്മ ഡാനിയൽ, രശ്മി ആർ, എബിൻ വർഗീസ് എന്നിവരുൾപ്പെടുന്ന വാക്‌സിനേഷൻ ടീം ചടങ്ങിൽ പങ്കെടുത്തു.