പിറവം: ആയുധ നിർമ്മാണ ഫാക്ടറി തൊഴിലാളികളുടെ പണിമുടക്ക് അവകാശം നിരോധിക്കുകയും പ്രതിരോധ മേഖലയെ സ്വകാര്യവത്കരിക്കുകയും ചെയ്യുന്നതിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി പിറവം പോസ്റ്റോഫിനു മുമ്പിലെ ധർണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.പി. സലിം അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി സോമൻ വല്ലയിൽ, സി.കെ. പ്രകാശ്, കെ.കെ. സുരേഷ്, കെ.സി. പ്രകാശ്, വി.വി. ബിജു, മനു കക്കാട്, അരുൺ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.