v
കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി പഠനോപകരണങ്ങൾ വിതരണം നടത്തുന്നു

കുറുപ്പംപടി: കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ മൂന്ന് പൊതു വിദ്യാലങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂവപ്പടി, കുറിച്ചിലക്കോട്, കോടനാട് ഗവൺമെന്റ് എൽ.പി സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അതാത് സ്കൂളുകളിലെ അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടിയിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സെക്രട്ടറി നീതു. ജി.കൃഷ്ണൻ , ഭരണ സമിതി അംഗങ്ങളായ പി.കെ.പരമേശ്വരൻ, ബെന്നി പാറപ്പുറം, പി.എ.സന്തോഷ് കുമാർ, സുധീഷ് . ടി. എസ്, ബാബു.എം.ഡി ,സുമ ഉദയൻ ,ഓമന ശശി, ദിവ്യ അനൂപ്, പി.ടി.എ ഭാരവാഹികളായ ബിനു മാതംപറമ്പിൽ, ശശി തുടങ്ങിയവർ പങ്കെടുത്തു.