fever

കൊച്ചി: കൊവിഡിനൊപ്പം പനിയും പകർച്ച വ്യാധികളും കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി പിടിപെട്ടു. ജനുവരി ഒന്നു മുതൽ ജൂൺ 30വരെ 5.42 ലക്ഷം പേർ പനിയും 1.14 ലക്ഷം പേർ ജലജന്യരോഗങ്ങളും പിടിപെട്ട് ആശുപത്രികളിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കുൻഗുനിയ, ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധരണ പനി ബാധിച്ച് 16 പേരും എലിപ്പനി ബാധിച്ച 12 പേരും ആറുമാസത്തിനിടെ മരണമടഞ്ഞു. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും കൊവിഡ് ഭയന്ന് ആശുപത്രികളിൽ പോകാൻ മടിച്ചവരുടെ കണക്ക് ലഭ്യമല്ല.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഇത്തവണ കാര്യക്ഷമമായില്ല. വാർഡ് ഒന്നിന് 30,000 രൂപവീതമാണ് ഇതിന് അനുവദിച്ചിരുന്നത്.

 പനിക്കണക്ക്

(2021 ജനുവരി - ജൂൺ 30വരെ)

സാധാരണ പനി.................... 5,42,121

മലേറിയ................................... 66

ഡെങ്കിപ്പനി.............................1,084

ചിക്കുൻഗുനിയ.....................179

എലിപ്പനി..................................426

ഹെപ്പറ്റൈറ്റിസ് (എ)................51

ഹെപ്പറ്റൈറ്റിസ് (ബി)...............212

ഹെപ്പറ്റൈറ്റിസ് (സി).................60

ചിക്കൻപോക്സ്..........................2,119

വൈറൽ പനി...........................144

 മരണം

സാധാരണ പനി.................... 16

എലിപ്പനി...................................12

വൈറൽ പനി.......................... 04

ഹെപ്പറ്റൈറ്റിസ് (ബി)...............02

ഹെപ്പറ്റൈറ്റിസ് (സി)............... 01

ജലജന്യരോഗം........................01

ഡെങ്കിപ്പനി................................01

പേവിഷബാധ...........................05

 ജൂലായ് 1 മുതൽ 8 വരെ

സാധാരണ പനി............ 24,499

ഡെങ്കിപ്പനി.........................153

എലിപ്പനി............................ 59

ചിക്കുൻഗുനിയ.................18

മലേറിയ.............................. 04