അങ്കമാലി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.പി.എസ്.ടി.എ.)അങ്കമാലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ.ഓഫീസിന് മുന്നിൽ ധർണ നടത്തി. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കുക, എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു
സമരം. റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് മനു മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബിജു ആന്റണി, ലില്ലി ജോസഫ്, വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.ജെ.ഷാജു, ഉപജില്ലാ സെക്രട്ടറി ജോബി ജോസഫ്, വൈസ് പ്രസിഡന്റ് റിജോ ജോസഫ് എന്നിവർ സംസാരിച്ചു.