കുറുപ്പംപടി :പട്ടികജാതി ക്ഷേമസമിതി വിവിധ മേഖലകളിൽ ധർണ സംഘടിപ്പിച്ചു. സംവരണം മൗലീക അവകാശമാക്കുക. സ്വകാര്യ മേഖലയിൽ നിയമം മൂലം സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ടൗൺ പോസ്റ്റ് ഒാഫീസിനു മുമ്പിൽ നടന്ന ഏരിയ തല ധർണ പി.കെ.എസ് ഏരിയാ കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറിയുമായ കെ.പി. അശോകൻ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയ സെക്രട്ടറി കെ.സി . മനോജ്, വൈസ് പ്രസിഡന്റ് പി സി ബാബു എന്നിവർ സംസാരിച്ചു.