കൊച്ചി: ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും കേന്ദ്ര സർക്കാരാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി എറണാകുളം ലീഗ് ഹൗസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ്, അഡ്വ.വി.ഇ അബ്ദുൽ ഗഫൂർ, എൻവിസി അഹമ്മദ്, ടി.എം അബ്ബാസ്, പി.കെ ജലീൽ, പി.കെ മൊയ്തു, എം.യു ഇബ്രാഹിം, കെ.എച്ച് മുഹമ്മദ് കുഞ്ഞ്, അഷറഫ് മൂപ്പൻ, ഇ.എം അബ്ദുൽ സലാം, വി.എസ് അബ്ദുറഹ്മാൻ, പി.എം അബ്ദുൽ കരീം, അഡ്വ.സാജിത സിദ്ദീഖ്, സാഹിദ അലി തുടങ്ങിയവർ സംസാരിച്ചു.