su
കളക്‌ടർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയപ്പോൾ

കൊച്ചി: 2019 ലെ വെള്ളപ്പൊക്കം, പ്രളയാനന്തര സഹായവിതരണം, രണ്ടു വർഷത്തെ കൊവിഡ് ദുരിതകാലം. എറണാകുളം ഉപതിരഞ്ഞെടുപ്പ്, ലോക്‌സഭ, തദ്ദേശ സ്ഥാപന , നിയമസഭ തിരഞ്ഞെടുപ്പ് എന്നിവ കൃത്യതയോടെയും സുതാര്യതയോടെയും പരാതി രഹിതമായും നിർവഹിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് എസ്.സുഹാസ് കളക്ടർ സ്ഥാനം ഒഴിയുന്നത്. 2019-20 സാമ്പത്തിക വർഷം സംസ്ഥാനത്ത് റെവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത എറണാകുളം ജില്ലയാണ്. 171.49 കോടി രൂപയാണ് പിരിച്ചെടുത്തത്

വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കി.

കൊവിഡ് ആദ്യവ്യാപന ഘട്ടത്തിൽ വിസ്‌ക് കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചു. ജില്ലയിലെ ഈ മാതൃക ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. രണ്ടാംഘട്ടത്തിൽ രോഗികൾക്കായി പ്രത്യേക ആശുപത്രികളും നിരീക്ഷണ കേന്ദ്രങ്ങളും ആദ്യമായി സജ്ജമാക്കിയ ജില്ലകളിലൊന്നായി എറണാകുളം. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.

കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, വ്യോമയാന, ടൂറിസം മേഖലയിലെ നിർണായക ശക്തിയായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ കുതിപ്പിനായി സുഹാസ് തന്റെ മാനേജ്‌മെന്റ് മികവ് വിനിയോഗിക്കുമ്പോൾ അത് സംസ്ഥാനത്തിനാകെ കരുത്ത് പകരും.

.