intuc

കൊച്ചി: ആയുധനിർമാണ ഫാക്ടറികളെ കോർപ്പറേറ്റ്‌ വത്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരിദിനം ആചരിക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.കെ. ഇബ്രാഹിംകുട്ടി അഡ്വ.കെ.പി. ഹരിദാസ്, വി.പി. ജോർജ്, ടി.കെ. രമേശൻ, എം.എം. രാജു, എം.എം. അലിയാർ, അഡ്വ. നസീബ ഷുക്കൂർ, രഞ്ജിത്കുമാർ ജി., ഏലിയാസ് കാരിപ്ര, എം.ജെ. മാർട്ടിൻ, ബാബുസാനി തുടങ്ങിയവർ സംസാരിച്ചു.