hms
ഇന്ധനവില വർധനവിനെതിരെ സംസ്ഥാനവ്യാപകമായി എച്ച്.എം.എസ് നടത്തിയ സമരത്തിന്റെ ഭാഗമായി എറണാകുളം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെപമ്പിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ തമ്പാൻതോമസ് ഉദ്ഘാടനം ചെയ്യുന്നു .

കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാനവ്യാപകമായി എച്ച്.എം.എസ് നടത്തിയ സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ ധർണ അഡ്വ.തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസിനു മുൻപിൽ നിന്ന് ഇരുചക്ര വാഹനങ്ങൾ റോഡിലൂടെ തള്ളിക്കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധ ധർണയിലേക്ക് എത്തിയത്. ടോമി മാത്യു ,തോമസ് സെബാസ്റ്റൻ, കെ പി കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, കെ.ജെ സിധീർ,കെ കെ ചന്ദ്രൻ ,എം വി. ലോറൻസ്, മാത്യു ഹിലാരി,കെ പി ജുഗുനു, ബിജു പുത്തൻ പുരയ്ക്കൽ,എന്നിവർ സംസാരിച്ചു.