തൃക്കാക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ (2788) നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഇടപ്പള്ളി പരിഷത്ത് ഭവന് സമീപം 10 സെന്റ് സ്ഥലത്ത് എസ് .കെ .എസ് .എസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ കൗൺസിലർ കെ.ടി മനോജ്,സി.പി.എം ഏരിയാ കമ്മറ്റി സെക്രട്ടറി കെ.ബി വർഗ്ഗിസ്, പി.വി ഷാജി, ടി.എ സുഗതൻ, ജൈവ കർഷക സീനത്ത് നസീർ എന്നിവർ സംസാരിച്ചു.