കുറുപ്പംപടി: തോടാപറമ്പ് ജാലകം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണം ഗുഗിൾമീറ്റിൽ നടത്തി. വായനശാല പ്രിസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സനൽകുമാർ അതിജീവനത്തിന്റെ വായന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പി.എൻ. പണിക്കരെ അനുസ്മരിച്ചു. വാർഡ് മെമ്പർമാർ എം.വി. സാജു, ജിജിസെൽവരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർമാരായ വേലപ്പൻ, രാജി ശ്രീകുമാർ, സജിത്കുമാർ, ബിനു രാജഗോപാലൻ എന്നിവർ സംസാരിച്ചു.