അങ്കമാലി: പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദിയറിയിച്ച് കാഴ്ചപരിമിതരായ ദമ്പതികൾ. അങ്കമാലി ഗവ.ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന എടക്കുന്ന് എത്തലത്തെറ്റ കപ്പിലി വീട്ടിൽ വേലായുധനും കുടുംബവുമാണ് ആരോഗ്യ പ്രവർത്തകർക്ക് നന്ദിയറിയിച്ചത്. ആലുവ ഗേൾസ് ഹൈക്കൂളിൽ സോഷ്യോളജി അദ്ധ്യാപകനായ വേലായുധനും ഭാര്യ ഡീനയും കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് അങ്കമാലി ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഴ്ചയില്ലാത്ത തങ്ങൾക്ക് ലഭിച്ചത് മികച്ച പരിചരണമായിരുന്നെന്ന് വേലായുധനും ഭാര്യയും പറഞ്ഞു . ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട് നസീമ നജീബിനും ജീവനക്കാർക്കും സി.പി.എം ഏരിയാ കമ്മിറ്റി ചുമതപ്പെടുത്തിയ സച്ചിൻ കുര്യാക്കോസിനോടും നന്ദി അറിയിച്ചാണ് കഴിഞ്ഞ ദിവസം അദ്ധ്യാപകനായ വേലായുധനും ഭാര്യ ഡീനയും ആശുപത്രി വിട്ടത്.