അങ്കമാലി: സംവരണപ്രശ്നത്തിൽ സുപ്രീംകോടതി ഉളവാക്കിയ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക, സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. സി.കെ.ജയകുമാർ അദ്ധ്യക്ഷനായി. കെ.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു. മഞ്ഞപ്രയിൽ എ.പി.രാമകൃഷ്ണൻ, കറുകുറ്റിയിൽ കെ.ആർ. ബാബു, തുറവൂരിൽ കെ.വൈ.വർഗീസ് എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.