m
മൂവാറ്റുപുഴ ടൗൺ ക്ലബ് പ്രസിഡന്റ്‌ ബിജു നാരായണൻ സെക്രട്ടറി സാബു ജോൺ എന്നിവർ ചേർന്ന് മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകുന്നു

മൂവാറ്റുപുഴ: കൊവിഡ് മഹാമാരിയും പെട്രോൾ -ഡീസൽ വില വർദ്ധനയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും മൂലം പൊറുതി മുട്ടിക്കുന്ന കാലത്ത് മൂവാറ്റുപുഴയിൽ സപ്ലൈക്കോ മൊബൈൽ സൂപ്പർ മാർക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടൗൺ ക്ലബ്‌ മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി. ഓണത്തിന് മുൻപ് മൊബൈൽ സൂപ്പർ മാർക്കറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നൽകി.മൂവാറ്റുപുഴ ടൗൺ ക്ലബ്‌ പ്രസിഡന്റ്‌ ബിജു നാരായണൻ, സെക്രട്ടറി സാബു ജോൺ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം തോമസ് പാറക്കൽ എന്നിവർ പങ്കെടുത്തു.