bjp
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ വിവേചനത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ വിവേചനത്തിനും അനാസ്ഥക്കുമെതിരെ ബി.ജെ.പി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, വൈസ് പ്രസിഡന്റ് പി.കെ. ബിജു, ബേബി നമ്പേലി, എം.സി. അയ്യപ്പൻകുട്ടി, എ.പി. അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.