കൊച്ചി: ടീം ബാദുഷ ലൗവേഴ്‌സിന്റെയും വിന്നേഴ്‌സ് കോച്ചിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ കേരളത്തിലെ 3000 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ ട്യൂഷൻ (ലൈവ് ഇൻട്രാക്ടിവ് ഓൺലൈൻ ക്ലാസ്) നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് കാലഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 9746342916,7736705705,7736706706.